പാമ്പാടി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആയിഷ ബായി അഭിനന്ദിച്ചു . വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചു .ആരോഗ്യ പരമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് പാമ്പാടി ഗ്രാമപഞ്ചായത്തും നല്ലൊരു പങ്കു വഹിക്കുന്നു എന്നുള്ള കാര്യവും എടുത്തുപറയേണ്ട വസ്തുതയാണ്
Saturday, 22 October 2011
മീനടം പി എച്ച് സി ക്ക് ഡി എം ഓ യുടെ അഭിനന്ദനം
വെള്ളൂരില്‍ മഞ്ഞപ്പിത്തബാധ നിയന്ത്രണ വിധേയം
വെള്ളൂര്‍ പരിയാത്തു കുന്ന് പ്രദേശത്ത് പടര്‍ന്നു പിടിച്ച മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാക്കുവാന്‍ ആരോഗ്യവകുപ്പിന്റെ സമയോചിതമായ പ്രവര്‍ത്തനത്താല്‍ കഴിഞ്ഞു . പാമ്പാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്ള ടി പ്രദേശത്ത് ഓണഘോഷത്തോടനുബന്ധിച്ചു നടന്ന വെള്ളംകുടി മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് മഞ്ഞപ്പിത്തം ഉണ്ടായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മത്സരത്തില്‍ മഞ്ഞപ്പിത്ത ബാധയുള്ള കുട്ടികള്‍ പങ്കെടുത്തുവെന്നും മറ്റുള്ള കുട്ടികളിലേക്ക് പകരുകയും ചെയ്യുകയാണ് ഉണ്ടായത് എന്നും കണ്ടെത്തുവാന്‍ കഴിഞ്ഞു . അന്വേഷണത്തില്‍ മെഡിക്കല്‍ ഓഫീസര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ , ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
Subscribe to:
Posts (Atom)